ഒരു തുള്ളി നനവും , ചിരിയും സമ്മാനിച്ച ദിവസം
മാർച്ച് 17,2021
ഇന്നത്തെ ദിവസം എനിക്ക് മറക്കാൻ കഴിയാത്ത ഒന്നാണ് . ഈ കോളേജിൽ മാത്രമാണോ ക്ലാസ്സുകൾ ഉള്ളത് എന്ന് ചിന്തിച്ചു വന്ന എനിക്ക് സമ്മാനിച്ചത് കുറെ നല്ല അനുഭവങ്ങളായരുന്നു. ക്ലാസ്സിൽ ചെന്ന് കയറിയ ഉടനെ നെട്ടോട്ടമോടുന്ന ചേച്ചിമാരെ ആണ് കണ്ടത്. ചോദിച്ച അറിഞ്ഞപ്പോഴാണ് ഇന്ന് അവർക്ക് കമ്മീഷന് ആളുകൾ വരുകയാണെന്ന് അറിഞ്ഞത്. അതിനുള്ള തയ്യാറെടുപ്പിലാണ് പാവം ചേച്ചിമാർ. ഒരിക്കൽ ഞാനും ഈ വേളയിൽ എത്തും. അങ്ങനെ 10 മണിയുടെ ബെല്ലോടുകൂടി ചേച്ചിമാർ ക്ലാസ്സുകൾ ആരംഭിച്ചു. ഒരു എക്സ്പീരിയൻസ് ഉപരി നല്ലൊരു അനുഭവമായിരുന്നു അവരുടെ ക്ലാസുകൾ.അവർ ഞങ്ങൾക്ക് നൽകിയ സമ്മാനങ്ങൾ പങ്കിട്ടെടുത്തു ഞങ്ങൾ. ഉച്ചയ്ക്ക് ശേഷം മായാ ടീച്ചറുടെ ക്ലാസ്സ് ആയിരുന്നു.നമ്മുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മുടെ കൂടെ നിൽക്കാൻ ഒരുപാട് പേർ കാണണമെന്നില്ല. ചില നിമിഷങ്ങളിൽ ചിരിക്കാൻ നൂറായിരം പേരും കരയാൻ നമ്മുടെ നിഴലും മാത്രം. അധ്വാനിച്ചിട്ടും പഴിവാക്കുകൾ കേൾക്കേണ്ടി വന്ന ഫാത്തിമയുടെ അനുഭവം എൻറെ കണ്ണുകൾ നനയിച്ചു. അതിനുശേഷം ശേഷം അടുത്ത പിരീഡ് ജിബി ടീച്ചർ ആയിരുന്നു. ഒരു ഗെയിം period ആയിരുന്നു എന്ന് പറയാം. ഞങ്ങളുടെ pair കണ്ടുപിടിക്കാൻ ഉള്ള ഓട്ടമായിരുന്നു ആ പിരീഡ്. എനിക്ക് കിട്ടിയത് ജോധ ആയിരുന്നു. അക്ബറിനെ തേടിയുള്ള എൻറെ യാത്രയിൽ അവസാനം കണ്ടത്താനായി. പ്രിയപ്പെട്ട ഭാര്യ ജോധയും, ജോധയുടെ ശക്തനായ രാജാവും അക്ബർ അയി മാറി. അങ്ങനെ ഇന്നത്തെ ദിവസത്തിന് തിരശ്ശീല വീണു.
Comments
Post a Comment