വർണ്ണങ്ങളുടെ നിറക്കൂട്ട് ചാലിച്ച ദിനം
മാർച്ച് 18,2021
സന്തോഷത്തോടെ ആകാംഷയോടെ ഞാൻ ഇന്നും കോളേജിലേക്ക് വന്നു. കാരണം ഇന്നും ചേച്ചിമരുടെ ക്ലാസുകൾ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ ചില ക്ലാസ്സുകൾ ബോറടിപ്പിച്ചുട്ടുണ്ട് . എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായിരുന്നു. മധുരം ഏകുന്ന അവരുടെ സമ്മാനങ്ങൾക്കായി ക്ലാസ്സിൽ ശ്രദ്ധയോടെ ഇരുന്ന ഒരു ദിനം. അവരുടെ ക്ലാസ്സുകളിൽ ശ്രദ്ധയോടെ ഇരുത്താൻ പ്രയോഗിച്ച മാർഗ്ഗം എന്ന് വേണമെങ്കിൽ പറയാം. ഉച്ചയ്ക്ക് ശേഷം joju സാറിൻറെ സെമിനാർ വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു ഈ മധുര വേളയിലും. ആദ്യമായി സെമിനാർ എടുക്കുന്നതിനുള്ള പേടി ഞങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നുള്ള സാറിൻറെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമേകി. തുടക്കത്തിലെ natural scienceൻറെ പേര് നിലനിർത്തിയ ശ്രുതിക്കും പാർവതിക്കും അഭിനന്ദനങ്ങൾ. എന്നാൽ കറണ്ട് കട്ട് ബാക്കിയുള്ളവരുടെ സെമിനാറിനെ നീട്ടി നിർത്തി. സാറിൻറെ ചെറിയൊരു ക്ലാസ്സ് ഓടുകൂടി പിരീഡ് അവസാനിച്ചു. അവസാനത്തെ ചെറിയൊരു നിമിഷം ക്യാന്റീനിൽ ചിലവഴിച്ചു. ഐസ്ക്രീം കുടിക്കാൻ പോയ ഞങ്ങൾ ഒരു ജ്യൂസിൽ അവസാനം എത്തി. ഓർമ്മകളുടെ തോരാത്ത മഴ ഇവിടെ അവസാനിക്കുന്നില്ല. വർണ്ണപ്പകിട്ട് ഏകുന്ന ഓർമകളുടെ താളുകൾ സമ്മാനിക്കാൻ ഈ കോളേജ് ജീവിതം സഹായിക്കട്ടെ എന്ന ആശംസയോടെ ഇന്നത്തെ ദിവസത്തിന് വിട........... 💖👍💖🙏💖
Comments
Post a Comment