മഴനിർത്തുളികൾ തനുനീർമുത്തുകൾ....
മാർച്ച് 19,2021
ഇന്നത്തെ ദിവസം വളരെ ആനന്ദ പ്രദവും സന്തോഷവും നിറഞ്ഞതായിരുന്നു. ആദ്യം തന്നെ ടൈം മാനേജ്മെൻറ് ഡ്യൂട്ടി ആയിരുന്നു. ഇങ്ങനെ ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ ദിനം. അങ്ങോട്ടുമിങ്ങോട്ടും ടൈമർ കൊണ്ട് ഓടുന്ന പാർവതിയും. പേപ്പറിൽ പേര് മാർക്ക് ചെയ്യുന്ന ഞാനും. വെറുതെ ഇരിക്കാം എന്ന് ഏറ്റെടുത്ത് ജോലിയായിരുന്നു അത്. പക്ഷേ എല്ലാം തെറ്റിച്ചു കൊണ്ട് വിയർപ്പുകൊണ്ട് കുതിർന്ന എൻറെ ഡ്രസ്സ്. ആദ്യം മുതൽ അവസാനം വരെ ആ ജോലി കൃത്യതയോടെ പാലിച്ച പാർവ്വതിക്ക് അഭിനന്ദനങ്ങൾ. ചേച്ചിമാരുടെ ടൈമിംഗ് കാര്യം പറയാനും ടീച്ചേഴ്സിന് ചായയും പലഹാരം കൊണ്ട് കൊടുക്കാനും ഇതിനിടയിൽ ഞങ്ങൾ ശ്രദ്ധിച്ചു. ടീച്ചേഴ്സ് തങ്ങൾക്ക് കൊണ്ടുവന്ന പലഹാരം ഞങ്ങളുടെ മുന്നിൽ ഇരുന്ന് വൈവക്ക് ഉത്തരം പറയുന്ന ചേച്ചിമാർക്ക് സമ്മാനിച്ചു. ഉച്ചയ്ക്ക് ചോറൂണിന് ശേഷം ഞങ്ങൾക്കെല്ലാവർക്കും പായസത്തിലൂടെ മധുരം പകർന്നു. അതിനുശേഷം ഇംഗ്ലീഷ് ഓപ്ഷണൽ വിദ്യാർഥികളുടെ സെമിനാർ പ്രെസൻറ്റേഷൻ ആയിരുന്നു. അവസാനത്തെ പീരീഡ് യൂണിയൻ മെമ്പേഴ്സ് തങ്ങളുടെ ഇനാഗുറേഷൻ പ്രോഗ്രാംസിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. നല്ലൊരു യൂണിയൻ ഇനാഗുറേഷൻ ഡേ അവർക്ക് സമ്മാനിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..... 👍❤️🙏 കുളിർമയേകുന്ന മഴയിൽ കുതിച്ച് നിൽക്കുന്ന എൻറെ കോളേജ് ക്യാമ്പസ്. ഇതുവരെ മഴ കാണാത്ത കുട്ടികളെ പോലെ മഴയത്തുള്ള ഫോട്ടോ സെക്ഷൻ ആയിരുന്നു അവസാനം. പലരും പല പോസിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഴയേ നീ പെയ് തിലാരുന്നുവെങ്കിൽ ഈ ഫോട്ടോ സെക്ഷൻ മിസ്സ് ചെയ്തേനെ. 😉 മഴയത്ത് കുളിർന്ന് കിടക്കുന്ന മാർ ഇവാനിയോസ് വിദ്യാനഗർ ഞങ്ങൾക്ക് യാത്രയെ ക്ന്നത് പോലെ തോന്നി.......... അങ്ങനെ ഈ ആഴ്ചയ്ക്ക് ശുക്രിയ.............💖🤞💖
Comments
Post a Comment