അടിച്ചു പൊളിച്ച്, ചിരിച്ച് കളിച്ച്...........
മാർച്ച് 24,2021
ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത കോളേജ് ലൈഫിൽ ഒന്നാണ്. അത്രയേറെ സന്തോഷം നൽകിയ ഒരു ദിവസം. ആടിത്തിമിർത്ത് വിയർത്തുകുളിച്ച ദിവസം. ആദ്യമായി കോളേജിൽ എട്ടുമണിക്ക് എത്തിയ ദിവസം. രാവിലെ ആറരയ്ക്ക് ഒരാളുടെ ഫോൺ കോൾ. എടി അഖിലേ വെട്ടുകത്തി കൊണ്ട് വരണേ. സ്വപ്നം അല്ലല്ലോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. ആ കൊണ്ടുവരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അപ്പോഴാണ് ചിന്തിച്ച് സ്റ്റേജ് ഡെക്കറേഷന് ഇന്ന് നേരത്തെ ഇറങ്ങണം എന്ന്. അങ്ങനെ രാവിലത്തെ ഭക്ഷണത്തിന് കറി എന്താണ്ന്ന് പോലും നോക്കാതെ അത് കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ വന്നതും ബൈക്കിൽ നിന്നും ഒരാൾ ഇറങ്ങുന്നു. അത് പാർവ്വതി അല്ലേ.സെറ്റും മുണ്ടും ചുറ്റിയ മലയാളത്തനിമയുള്ള പാർവതി. ഞങ്ങൾ രണ്ടുപേരും കൂടെ സ്റ്റേജ് ഡെക്കറേഷൻ വേദിയിലെത്തി. അവിടെ ഞങ്ങൾക്ക് ഒരു കൂട്ടം ബലൂൺ വീർപ്പിക്കാൻ തന്നു. പണ്ട് ബർത്ത്ഡേക് ബലൂൺ ഉതിയ അനുഭവമായിരുന്നു. വീട്ടിൽ ഇട്ടിരുന്ന ഡ്രസ്സും ആയി ഇന്നത്തെ ദിവസത്തിന് അധ്വാനിക്കാൻ വന്ന കുറെ പേർ. അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏അങ്ങനെ എല്ലാ ഒരുക്കങ്ങളും ശേഷം ഇന്നത്തെ പ്രോഗ്രാം ആരംഭിച്ചു. ആദ്യം തന്നെ കണ്ണുടക്കിയത് കണ്ടു പരിചയമുള്ള മുഖം. അപ്പോഴാണ് മനസ്സിലായത് സീരിയൽ അഭിനയിക്കുന്ന Neena ആണെന്ന് . അങ്ങനെ ഔദ്യോഗിക യൂണിയൻ ഇനാഗുറേഷൻ തിരി കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നും പ്രസംഗത്തിൽ ബോറടിച്ചിരിക്കുന്ന ഞാൻ. ഇന്നത്തെ എല്ലാരെയും പ്രസംഗത്തിന് ഒരു പ്രത്യേകത കാണാൻ സാധിച്ചു. പ്രത്യേകിച്ചും അച്ഛൻറെ പ്രസംഗത്തിന് . ആദ്യം തന്നെ പ്രോഗ്രാമിന് തുടക്കമിട്ടത് മാത്തമാറ്റിക്സിലെ സീനിയർ ചേച്ചി മാരാണ്. അതുകഴിഞ്ഞ് ഓരോന്നായി പരിപാടികളുടെ മേളമായിരുന്നു. ഉച്ചക്ക് ഞങ്ങൾ കാത്തിരുന്ന ഞങ്ങളുടെ പ്രോഗ്രാം വന്നെത്തി. ഡബ്സ്മാഷ്ലൂടെ തങ്ങളുടെ കഴിവുകൾ പുറത്തിറക്കി പൊളിച്ചടുക്കി ഞങ്ങളെ ചിരിപ്പിച് രസിപ്പിച്ച ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾ. ഡബ്സ്മാശിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നാച്ചുറൽ സയൻസ് വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ. 🤞👍❤️❤️🎉🎉💖ഇന്നത്തെ ദിവസത്തിന് നിറം ഏകാനായി മ്യൂസിക് ബാൻഡും, ടീച്ചേഴ്സിൻറെ ഡാൻസും വ്യത്യസ്തമായ നിറങ്ങൾ നൽകി. അതിനോടൊപ്പം ജോജു സാറിനെയും ദീപ്തി ടീച്ചറുടെ യും
Comments
Post a Comment