നിൻറെ തോളത്ത് ചാഞ്ഞുറങ്ങാൻ ആണ് എനിക്കിഷ്ടം🌱🍁🌾🌿
ജൂൺ 2,2021
🥀 പ്രകൃതിയാം അമ്മേ, നിൻറെ തോളത്ത് ചാരികിടന്നു ഉറങ്ങാനാണ് എനിക്കിഷ്ടം. നിൻറെ കിളി കൊഞ്ചലുകൾ കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മനുഷ്യൻ എന്തേ നിൻറെ സൗന്ദര്യം തിരിച്ചറിയാത്തത്.
നിൻറെ സ്നേഹം തിരിച്ചറിയാൻ പറ്റാത്തത് എന്തുകൊണ്ടാണ്. നിന്നിലുള്ള എല്ലാ അധികാരവും മനുഷ്യന് നീ നൽകി. ഓരോ തവണ മനുഷ്യൻ നിന്നെ വേദനിപ്പിക്കുബോരും കാറ്റായി,☄️മഴയായി , 🌨️വെയിലായി തണലായി🌳 ,മഞ്ഞായി ⛄നീ അവനെ സംരക്ഷിക്കുന്നു . എന്നും നിന്നെ സ്നേഹിക്കാൻ മനുഷ്യന് കഴിയട്ടെ.🥀
🌼 "സ്നേഹത്തിൻറെ.............
മഴവില്ല് വിരിയുന്ന താഴ്വാരങ്ങളും...
കുളിർമഴപോലെ പോലെ സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന നീല തടാകങ്ങളും...................🌊
കടന്ന് നിൻറെ മനസ്സ് ............... എത്തിച്ചേരുന്നത് മനുഷ്യൻറെ ഹൃദയത്തിൽ അല്ലേ............".🌼
🌷എന്നും നിന്നെ ഒരു സുഹൃത്തിനെ പോലെ സ്നേഹിക്കാൻ എനിക്ക് കഴിയട്ടെ. സംഗീതം പോലെ പെയ്തിറങ്ങുന്ന നിന്നിലേക്ക് മനുഷ്യന് തിരിച്ചു മടങ്ങാൻ ആവട്ടെ. നിൻറെ നന്മകൾ അവൻ തിരിച്ചറിയട്ടെ. പ്രകൃതി യാം അമ്മേ നീ നൽകിയ ഓർമ്മകൾ മനസ്സിൻറെ താളുകളിൽ കുറിച്ചിടും ഞാൻ. ഇന്നത്തെ ആഡംബരം നിറഞ്ഞ ജീവിതത്തിൽ മനുഷ്യന് നീ നൽകിയ നല്ല താളുകൾ മറിച്ചു നോക്കാൻ സാധിക്കട്ടെ.🌷
💦 " മരിക്കുമ്പോഴും അത് നിൻറെ കടലിൽ മുങ്ങി മരിക്കണം"...................
"കുടയെടുക്കാതെ ഒരു ദിവസം നിൻറെ കൂടെ ഒന്ന് നനയണം"💦
Comments
Post a Comment