മഴതുള്ളികൾ പെയ്തിടുമെ.............🌨️
28 September 2021
കുളിർമയുള്ള മഴയോടു കൂടി ഇന്നത്തെ ദിവസം ആരംഭിച്ചു.🌨️ പുതപ്പിൻറെ അടിയിൽ നിന്നും വളരെ പ്രയാസപ്പെട്ട് ഓൺലൈൻ ക്ലാസിനായി
മുന്നിലെത്തി. ലിങ്ക് വന്നില്ലല്ലോ ഇന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് same link
ആണെന്ന് മറന്നു പോയത്. പിന്നെ ഗ്രൂപ്പിൽ Linkin വേണ്ടിയുള്ള നെട്ടോട്ടം ആയിരുന്നു. 'ലിങ്ക് താടെ '😂.
ആദ്യത്തെ പിരീഡ് നമ്മുടെ ആൻസി ടീച്ചറായിരുന്നു. തണുപ്പ് കൊണ്ടിരിക്കുന്ന ഞങ്ങളോട് ടീച്ചറുടെ ടെറസിൽ ജനിച്ച പുതിയ മുയൽ കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞു. ജനിച്ചിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും കണ്ണ്
തുറക്കാത്ത മുയലുകളെ സംരക്ഷിക്കുകയായിരുന്നു ടീച്ചറുടെ ഇന്നത്തെ രാവിലത്തെ ജോലി. അതിനുശേഷം stastics എന്നാ പുതിയ ടോപ്പിക്ക് പഠിപ്പിക്കുകയുണ്ടായി. അതിനുശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ സാറിൻറെ ക്ലാസ് ആയിരുന്നു. പലതരം ടൂർണമെൻറ് കുറിച്ച് സാർ ഇന്ന് പഠിപ്പിക്കുകയുണ്ടായി. അവസാനം സംശയം ഉള്ളവർക്ക് ഒരുവട്ടം കൂടി
പറഞ്ഞു തന്നു. മഴ തോരാത്ത, തണുപ്പ് വിട്ടുമാറാത്ത ഇന്നത്തെ ദിവസത്തിന് വിരാമം .........ശുക്ര്യാ............✌️
Comments
Post a Comment